ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍

282

കൊച്ചി: ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കി പെണ്‍ വാണിഭം നടത്തിയിരുന്ന അഞ്ച് പേര്‍ പോലീസ് പിടിയില്‍. കലൂര്‍ സ്റ്റേഡിയത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ച്‌ നടന്ന പെണ്‍വാണിഭം പാലാരിവട്ടം പോലീസും ഷാഡോ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. ഏലൂര്‍ കമ്ബനിപ്പടി സ്വദേശി പള്ളിപ്പറമ്ബില്‍ ജയേഷ്(37), തൊടുപുഴ ചിറ്റൂര്‍ സ്വദേശി ബാബു(35), തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശി സുനീര്‍(35), ബാംഗ്ലൂര്‍, തൃശ്ശൂര്‍ സ്വേദിശിനികളായ രണ്ട് സ്ത്രീകള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ജയേഷാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കി ആവശ്യക്കാരെ വിളിച്ചു വരുത്തുന്നത്. ഇവരെ പിന്നീട് ബാബുവിന്റെ പ്രത്യേക വാഹനത്തില്‍ അനാശാസ്യ കേന്ദ്രത്തില്‍ എത്തിക്കും. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കോട്ടയം സ്വദേശി ജയകുമാറും ഭാര്യ സുമിയും ഒളിവിലാണ്. സുമിയാണ് ബാംഗ്ലൂരില്‍ നിന്ന സ്ത്രീകളെ എത്തിക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ വി വിജയനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഹൈടെക് പെണ്‍വാണിഭ സംഘം പോലീസ് വലയിലാകുന്നത്. ഷാഡോ സബ് ഇന്‍സ്പെക്ടര്‍ നിത്യാനന്ദപൈയും അന്വേഷണത്തിന് നേതൃത്വം നല്‍കി. ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

NO COMMENTS

LEAVE A REPLY