സേലം: ധര്മപുരിസേലം റൂട്ടില്‍ ശേഷംപട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര് മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയം ഏന്തയാര്‍ സ്വദേശികളായ ബിനു, ജോണ്സണ്, വല്‍സമ്മ എന്നിവരും ഒരു കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.