കശ്‌മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ; സിആര്‍പിഎഫ് ജവാന് പരിക്ക്

149

കശ്‌മീര്‍: ജമ്മു കശ്‌മീരില്‍ ഛട്ടബല്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. അഞ്ച്‌ ദിവസം മുന്‍പും കശ്‌മീരിലെ ദ്രബ്ഗാം മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

NO COMMENTS