എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ചുമതലയേറ്റു

187

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ചുമതലയേറ്റു. ജയലളിത തെളിച്ച വഴിയെ താനും നടക്കുമെന്ന് ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കിയ ശശികല, ജയലളിതയുടെ വിയോഗത്തോടെ തമിഴ്‌നാട് അനാഥമായെന്നും പറഞ്ഞു.
അമ്മയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടി പിടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ജനം അവരെ പാഠം പഠിപ്പിക്കും. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയാകാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ർ
പാര്‍ട്ടിയായിരുന്നു അമ്മയുടെ ജീവന്‍. അമ്മയാണ് തന്റെ ജീവനെന്നും ശശികല പറഞ്ഞു. ജനങ്ങളാണ് തന്നെ താനാക്കിയതെന്ന് അമ്മ പറയുമായിരുന്നു. അമ്മയൂടെ വാക്ക് താന്‍ അതേപടി പാലിക്കുന്നുമെന്നും വികാരനിര്‍ഭരമായി നടത്തിയ പ്രസംഗത്തില്‍ അവര്‍ വ്യക്തമാക്കി.
ജയലളിതയ്ക്കും പാര്‍ട്ടി സ്ഥാപക നേതാവ് എം.ജി.ആറിനും ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് ‘ചിന്നമ്മ’യെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏല്‍പ്പിച്ചത്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് അഞ്ച് വര്‍ഷമെങ്കിലൂം സജീവ പ്രവര്‍ത്തകനായിരുന്നാല്‍ മാത്രമേ ജനറല്‍ സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളൂ.
ഈ നിലയില്‍ സാങ്കേതികമായി ശശികലയ്ക്ക് അയോഗ്യതയുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് വരെയാണ് ശശികല പദവി വഹിക്കുന്നതെന്നും ജനറല്‍ കൗണ്‍സില്‍ പ്രമേയത്തില്‍ പറയുന്നു

NO COMMENTS

LEAVE A REPLY