അഖിലേഷ് യാദവിനെ തിരിച്ചെടുത്തു

239

ലഖ്നൗ: സമാജ്വാദി പാര്‍ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഖിലേഷ് യാദവിനെ തിരിച്ചെടുത്തു. ഇന്ന് രാവിലെ എംഎഎല്‍മാരുടെ യോഗം വിളിച്ച അഖിലേഷിന് 200 ഓളം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമായിരുന്നു. അഖിലേഷിന്‍റെ അടുത്ത അനുഭാവി രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. മുലായം വിളിച്ച യോഗത്തിലെക്കാൾ കൂടുതൽ നേതാക്കൾ അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ പങ്കെടുത്തതും, അസംഖാന്‍, ലാലു പ്രസാദ് യാദവ് എന്നിവരുടെ മദ്ധ്യസ്ഥവുമാണ് താല്‍കാലികമായെങ്കിലും പ്രശ്നം അവസാനിപ്പിച്ചത്. തെര‌ഞ്ഞെടുപ്പിൽ സമാന്തരമായി മത്സരിച്ച വിജയം മുലായംസിംഗ് യാദവിന് സമ്മാനിക്കുമെന്നും അഖിലേഷ് യാദവ് നേരത്തെ വിളിച്ച യോഗത്തില്‍ സൂചന നൽകിയിരുന്നു. അതിന് ശേഷം മുതിര്‍ന്ന നേതാവ് അസംഖാന്‍റെ സാന്നിധ്യത്തില്‍ അഖിലേഷ് യാദവ് മുലായംസിംഗുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾക്ക് പിന്നിൽ അമര്‍സിംഗിനെ പോലുള്ള നേതാക്കളാണെന്ന് പറഞ്ഞ അഖിലേഷ് യാദവ് പാര്‍ടിയെ രക്ഷിക്കാൻ അമര്‍സിംഗിനെ പുറത്താക്കണം എന്ന ആവശ്യം മുന്നോട്ടു വച്ചു. ഇത് പാര്‍ട്ടി അംഗീകരിച്ചു എന്നാണ് സൂചനകള്‍.

NO COMMENTS

LEAVE A REPLY