പത്ത് രൂപയുടെ നാണയം പിന്‍വലിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്; നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക്

212

ന്യൂഡല്‍ഹി: പത്ത് രൂപയുടെ നാണയം പിന്‍വലിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള കട ഉടമകളും ടാക്സി ഡ്രൈവര്‍മാരും പത്ത് രൂപ നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്ത് വന്നത്. പത്ത് രൂപ നാണയം റിസര്‍വ് ബാങ്ക് റദ്ദാക്കിയെന്ന് വാട്സ്‌ആപ്പില്‍ വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് നാണയം സ്വീകരിക്കാന്‍ വ്യാപാരികളും ഡ്രൈവര്‍മാരും വിസമ്മതിച്ചത്.
എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.പത്ത് രൂപ നാണയം റദ്ദാക്കിയിട്ടില്ല. റദ്ദാക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടു പോലുമില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കില്‍വാല പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിച്ചതോടെ പത്ത് രൂപ നാണയം മാറ്റി എടുക്കാന്‍ നിരവധി പേര്‍ ബാങ്കുകളില്‍ എത്തുന്ന സാഹചര്യം പോലും ഉണ്ടായി.

NO COMMENTS

LEAVE A REPLY