രണ്ട് കോടിയുടെ പഴയതും പുതിയതുമായ നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍

198

വിജയവാഡ: കള്ളപ്പണക്കാരില്‍ നിന്നും ആന്ധ്ര പോലീസ് രണ്ട് കോടിയുടെ പഴയതും പുതിയതുമായ നോട്ടുകള്‍ പിടിച്ചെടുത്തു. ഗുണ്ടൂര്‍, കൃഷ്ണ, ഗോദാവരി ജില്ലകളിലെ ഏജന്റുമാരില്‍ നിന്നാണ് പണം പിടികൂടിയത്. ഇതിനിടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കൈമാറുന്ന രണ്ട് പേരെ വിജയവാഡ പോലീസ് പിടികൂടി. 31 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ജി വംശി കൃഷ്ണ, എം നാഗവെങ്കിട സാമുവല്‍ എന്നിവരാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY