ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു

178

ന്യുഡല്‍ഹി: ഷാഹാദരയിലെ മോഹന്‍ പാര്‍ക്കിലുള്ള. പത്തോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകടം പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ അധികം ആളുകള്‍ കാണില്ലെന്നാണ് അഗ്നിശമനസേനാംഗങ്ങള്‍ കരുതുന്നത്. തീപിടുത്തത്തില്‍ കെട്ടിടത്തിന് വെളിയില്‍ കിടന്നിരുന്ന വാഹനങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. ഡല്‍ഹി പോലീസും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. മരണനിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY