മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റ് ചെയ്‌ത‌ പി സി ജോർജിന് ജാമ്യം

75

തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌ത‌ മുൻ യുഡിഎഫ്‌ സർക്കാരിലെ ചീഫ്‌ വിപ്പും എംഎൽഎയുമായിരുന്ന പി സി ജോർജിന് ജാമ്യം ലഭിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നാണ് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസ് പി സി ജോർജിനെ കസ്റ്റഡിയിലെടു ത്തത്. ഐപിസി 153 എ, 295 എ വകുപ്പുപ്രകാരമാണ്‌ കേസ്‌. അതേസമയം അനന്തപുരി ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി സി ജോര്‍ജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാലജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദപ്രതികര ണങ്ങള്‍ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.

NO COMMENTS