ഇടുക്കിയില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താല്‍

266

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്നു യു.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മരുന്നു കടകള്‍, ആശുപത്രികള്‍, മരണം, വിവാഹം, ഉത്സവങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുട്ടത്തു നടക്കുന്ന സി.ബി.എസ്.ഇ. കലോത്സവത്തെയും തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ മേഖല സമ്മേളനത്തെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുന്പാകെ ബോധിപ്പിച്ച അപ്പീലിലും അനുബന്ധ സത്യവാങ്മൂലത്തിലും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന കേരളത്തിലെ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയിലാണ് എന്ന നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

NO COMMENTS

LEAVE A REPLY