കോട്ടയം ജില്ലയില്‍ പക്ഷിപ്പനി കോഴികളിലേക്കും പടരുന്നു

276

കോട്ടയം: പക്ഷിപ്പനി കോഴികളിലേക്കും പടരുന്നതായി സംശയം. ആര്‍പ്പൂക്കരയിലാണ് കോഴികളില്‍ രോഗലക്ഷണം കണ്ട് തുടങ്ങിയത്. ഇതോടൊപ്പം തന്നെ പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്കും പടരുന്നു. വെച്ചൂര്‍, കുറിച്ചി എന്നിവടങ്ങളിലെയും താറാവുകള്‍ പക്ഷിപ്പനി ബാധിച്ചതായി സംശയമുണ്ട്. ആര്‍പ്പൂക്കരയില്‍ രോഗലക്ഷണം കാണിച്ച താറാവുകളെ ദ്രുതകര്‍മസേന കൊന്ന് തുടങ്ങി. താറാവുകള്‍ക്ക് പിന്നാലെയാണ് രോഗബാധിത പ്രദേശങ്ങളിലെ കോഴികളും രോഗലക്ഷണം കണ്ടത്. ഇവയില്‍ നിന്നും മൃഗസംരക്ഷണവകുപ്പ് സാംപിളെടുത്തു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ താറാവുകളെ കൊന്നുതുടങ്ങി. ആറു പേര്‍ വീതമുള്ള പത്ത് ടീമുകളാണ് ഇവിടെ ക്യാന്പ് ചെയ്ത് താറാവുകളെ കൊന്നൊടുക്കുന്നത്. രോഗബാധിത പ്രദേശത്തേയ്ക്ക് പുതിയ താറാവുകളെ കൊണ്ടുവരുന്നതിനും ഇവിടെ നിന്ന് താറാവുകളെ കൊണ്ടുപോകുന്നതിനും മൂന്നു മാസത്തേയ്ക്ക് വിലക്കുണ്ട്. മുട്ടവില്‍പ്പനയ്ക്കും അനുമതിയില്ല. കര്‍ഷകര്‍ക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാരം സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് നല്‍കാമെന്നാണ് വഗ്ദാനം.

NO COMMENTS

LEAVE A REPLY