ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ക​ള​ത്തി​ലെ​ത്തി​യ റ​യ​ല്‍ ​മാഡ്രിഡിന് കി​രീ​ടം.

129

മാ​ഡ്രി​ഡ്: ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ക​ള​ത്തി​ലെ​ത്തി​യ റ​യ​ല്‍ മാ​ഡ്രി​ഡ് തു​ട​ര്‍​ച്ച​യാ​യ പ​ത്താം മ​ത്സ​ര​വും ജ​യി​ച്ച്‌ ലാ ​ലി​ഗ കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ചു. കൊ​റോ​ണ മൂ​ലം മ​ത്സ​ര​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​മ്ബോ​ള്‍ ബാ​ഴ്സ​യ്ക്കു പി​ന്നി​ലാ​യി​രു​ന്ന റ​യ​ല്‍ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം മി​ന്ന​ല്‍ കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്. ലീ​ഗി​ല്‍ ഒ​രു മ​ത്സ​രം കൂ​ടി അ​വ​ശേ​ഷി​ക്കെ​യാ​ണ് മാ​ഡ്രി​ഡു​കാ​രു​ടെ പ​ട്ടാ​ഭി​ഷേ​കം..

മാ​ഡ്രി​ഡു​കാ​ര്‍ കി​രീ​ട നേ​ട്ടം ആ​ഘോ​ഷി​ക്കു​മ്ബോ​ള്‍ ബാ​ഴ്സ ക​ണ്ണീ​ര്‍ ക​യ​ത്തി​ലാ​യി​രു​ന്നു. ബാ​ഴ്സ പ​രാ​ജ​യം രു​ചി​ച്ചറിഞ്ഞത് ക​ഴി​ഞ്ഞ 43 മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ദ്യ​മാ​യാണ് . ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ പ​രാ​ജ​യം. 77 ാം മി​നി​റ്റി​ല്‍ എ​ന്‍‌​റി​ക് ഗ​ലേ​ഗോ ചു​വ​പ്പ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ ഒ​സാ​സു​ന പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും ബാ​ഴ്സ​യ്ക്കു പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.

വി​യ്യാ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് റ​യ​ല്‍ ത​ക​ര്‍​ത്ത​ത്. റ​യ​ലി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ളും ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ര്‍ ക​രിം ബെ​ന്‍​സേ​മ​യാ​ണ് നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ബെ​ന്‍​സേ​മ​യു​ടെ ആ​ദ്യ ഗോ​ള്‍. ര​ണ്ടാം ഗോ​ള്‍ വി​വാ​ദ​ച്ചു​വ​യു​ള്ള​താ​യി​രു​ന്നു. സെ​ര്‍​ജി​യോ റാ​മോ​സി​നെ ബോ​ക്സി​ല്‍ ഫൗ​ള്‍ ചെ​യ്തു വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി​യാ​ണ് ബെ​ന്‍​സേ​മ ഗോ​ളാ​ക്കി​യ​ത്.ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ ഒ​സാ​സു​ന​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത് .

മാ​ഡ്രി​ഡു​കാ​രു​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ആ​ധി​കാ​രി​ക​ത കൂ‌​ട്ടി. ആ​ദ്യ പെ​നാ​ല്‍​റ്റി കി​ക്ക് എ​ടു​ത്ത​ത് റാ​മോ​സാ​യി​രു​ന്നു. കി​ക്ക് എ​ട‌ു​ക്കാ​നെ​ത്തി​യ റാ​മോ​സ പ​ന്ത് മെ​ല്ലെ ത​ട്ടി ബെ​ന്‍​സേ​മ​യ്ക്കു ന​ല്‍​കി. ഓ​ടി​യെ​ത്തി​യ ബെ​ന്‍​സേ​മ​യു​ടെ ഷോ​ട്ട് വ​ല​യി​ല്‍. എ​ന്നാ​ല്‍ റ​ഫ​റി ഗോ​ള്‍ അ​നു​വ​ദി​ച്ചി​ല്ല. റ​യ​ലി​ന് വീ​ണ്ടും പെ​നാ​ല്‍​റ്റി​യെ​ടു​ക്കാ​ന്‍ അ​വ​സ​ര​വും ന​ല്‍​കി. ബെ​ന്‍​സേ​മ​യു​ടെ ഗോ​ള്‍ അ​നു​വ​ദി​ച്ച​ത് ര​ണ്ടാ മത്തെ അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു

കി​ക്കെ​ടു​ത്ത​ത് ബെ​ന്‍​സേ​മ​യാ​ണ് പ​ന്ത് നേ​രെ വ​ല​യി​ലേ​ക്ക്. തെ​റ്റാ​യി പെ​നാ​ല്‍​റ്റി എ​ടു​ത്തി​ട്ടും റ​യ​ലി​ന് വീ​ണ്ടും അ​വ​സ​രം ന​ല്‍​കി​യ​തി​നെ വി​യ്യാ​റ​യ​ല്‍ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​പ്പീ​ല്‍ റ​ഫ​റി അ​നു​വ​ദി​ച്ചി​ല്ല. വി​യ്യാ​റ​യ​ലി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ ഇ​ബോ​റ​യു​ടെ ബൂ​ട്ടി​ല്‍​നി​ന്നാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യു​ടെ 15 ാം മി​നി​റ്റി​ല്‍ ത​ന്നെ ബാ​ഴ്സ​യെ ഞെ​ട്ടി​ച്ച്‌ ഒ​സാ​സു​ന ലീ​ഡ് എ​ടു​ത്തു. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ മെ​സി​യു​ടെ ഫ്രീ​കി​ക്ക് ഗോ​ള്‍ ബാ​ഴ്സ​യ്ക്കു സ​മ​നി​ല ന​ല്‍​കി. നി​ശ്ചി​ത സ​മ​യം വ​രെ സ​മ​നി​ല​യി​ലാ​യി​രു​ന്ന മ​ത്സ​രം ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് ഒ​സാ​സു​ന സ്വ​ന്ത​മാ​ക്കി​യ​ത്.

റോ​ബ​ര്‍​ട്ടോ ടോ​റ​സാ​ണ് ഒ​സാ​സു​ന​യു​ടെ വി​ജ​യ ഗോ​ള്‍ നേ​ടി​യ​ത്. സി​ന​ദി​ന്‍ സി​ദാ​ന്‍ പ​രി​ശീ​ല​ക​നാ​യി തി​രി​ച്ചെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ ലാ ​ലി​ഗ കി​രീ​ട​മാ​ണ് റ​യ​ല്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

NO COMMENTS