കെഎസ്‌ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

152

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കെഎസ്‌ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് 11 മണിക്കാണ് ചര്‍ച്ച. സമരക്കാര്‍ ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്താനിരിക്കെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.എം പാനല്‍ ജീവനക്കാര്‍ ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ് . കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നത്.

NO COMMENTS