രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് – രവീശതന്ത്രി കുണ്ടാര്‍

141

കാസര്‍കോട്: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാര്‍. ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് രവീശതന്ത്രി കുണ്ടാറിന്റെ പേരാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ കെ. ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടു ക്കപ്പെട്ടതോടെയാണ് നിലപാട് വ്യക്തമാക്കി രവീശതന്ത്രി എത്തിയത്. ആത്മീയ രംഗത്ത് സജീവമാകാനാണ് തീരുമാനം.

പുതിയ അധ്യക്ഷന്‍ വന്നതില്‍ അതൃപ്തി ഇല്ല. ഗ്രൂപ്പിസത്തിനു കാരണമാകുമെന്നതിനാലാണ് പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങള്‍ ഒഴിയുന്നതെന്നും തന്ത്രി പറയുകയുണ്ടായി. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ആയി കെ. ശ്രീകാന്തിനെ കെ. സുരേന്ദ്രന്‍ ഞായറാഴ്ചയാണ് നാമനിര്‍ദേശം ചെയ്തത്.

NO COMMENTS