ഡോക്ടര്‍മാര്‍ക്ക് കോവിഡ്.

58

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടു പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ടു ഹൗസ് സര്‍ജനു മാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ജറി വാര്‍ഡ് അടച്ചു. ഇവിടെ ഉടനെ അണുനശീ കരണം നടത്തും. വാ‌ര്‍ഡിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

ഡോക്ടര്‍മാരുമായി സമ്ബര്‍ക്കത്തില്‍ വന്ന മറ്റ് 30 ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് പോസിറ്റീവാകുകയും ഇദ്ദേഹത്തില്‍ നിന്ന് രോഗം പകര്‍ന്നിരി ക്കാമെന്നുമാണ് സംശയം.

മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൈറസ് വ്യാപനം കൂടുതലുളള വാര്‍ഡുകളില്‍ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതര്‍. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലും പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായി. കൂടാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉടന്‍ സജ്ജമാകും.

NO COMMENTS