എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

234

തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളേയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ നാശനഷ്ടം തിരുവനന്തപുരം ജില്ലയിലെന്നാണ് വിലയിരുത്തല്‍. നാവികസേനയുടെ ഹെലികോപ്റ്ററുകളും, ഡോര്‍ണിയര്‍ വിമാനവും, കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

NO COMMENTS