അന്വേഷണത്തിന്‍റെ ഭാഗമായി ഫോണ്‍ ചോര്‍ത്താമെന്ന് ലോക്നാഥ് ബെഹ്റ

160

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്നഹ്റ. അന്വേഷണത്തിന്‍റെ ഭാഗമായി ഫോണ്‍ ചോര്‍ത്താമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. സുപ്രീം കോടതിയുടെ കര്‍ശനമായ ഉത്തരവുകള്‍ നിലവിലുണ്ടെങ്കിലും ഫോണ്‍ ചോര്‍ത്താം. ഐ.ജിമാര്‍ക്ക് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി 190-ാം റൂള്‍ പ്രകാരം ഫോണ്‍ ചോര്‍ത്താമെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫോണ്‍ ചോര്‍ത്തി മൂന്ന് ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടിയിരിക്കണം. ഇപ്രകാരം ചെയ്തില്ലെങ്കില്‍ ഫോണ്‍ ചോര്‍ത്തിയവര്‍ കുടുങ്ങുമെന്നും ഡി.ജി.പി പറഞ്ഞു. തന്‍റെ ഫോണും ഇമെയിലും ചോര്‍ത്തിയെന്ന് ആരോപിച്ച്‌ ഡി.ജി.പി ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു. ജേക്കബ് തോമസിന്‍റെ കത്ത് ഇന്ന് തന്നെ പരിശോധിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. കേസ് അന്വേഷണത്തിനായി ഫോണ്‍ ചോര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മറ്റിയില്‍ അംഗമായിരുന്നു ലോക്നാഥ് ബെഹ്റ.

NO COMMENTS

LEAVE A REPLY