തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

203

കോവളം : തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള വടക്കരികത്ത് വീട്ടിൽ ശശി (58 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഇയാൾ വീടിന്റെ പുറക് വശത്തെ തൊഴുത്തിനോട് ചേർന്നുള്ള പാഴ്മരങ്ങളുടെ ശിഖരങ്ങൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള തോട്ട കെട്ടി മുറിക്കുന്നതിനിടെ അബദ്ധത്തിൽ സമീപത്തെ ഇലക്ട്രിക്കൽ ലൈനിൽ തട്ടിയായിരുന്നു അപകടം. ഷോക്കേറ്റ് വീണ ശശിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

NO COMMENTS