ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയത്തിനടുത്ത്

295

മെൽബണ്‍∙ നാലാംദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 . റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാൻ അവർ‌ക്ക് ഇനി 141 റൺസ് കൂടി വേണം. രണ്ടാമിന്നിങ്സിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസിന് ഡിക്ലയർ ചെയ്തിരുന്നു.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷാമി, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇഷാന്ത് ശർമ ഒരു വിക്കറ്റും സ്വന്തമാക്കി. വിജയിക്കാൻ 399 റൺസാണു ഓസ്ട്രേലിയയ്ക്കു വേണ്ടത്. പാറ്റ് കമ്മിൻസ് (103 പന്തിൽ 61), നാഥൻ ലിയോണ്‍ (38 പന്തിൽ 6) എന്നിവരാണു പുറത്താകാതെ നിൽക്കുന്നത്. നിൽക്കുന്നത്.

ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10), ട്രാവിസ് ഹെഡ് (92 പന്തിൽ 34), ടിം പെയ്ൻ (57 പന്തിൽ 26), മിച്ചൽ സ്റ്റാർക് (27 പന്തിൽ 18) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്.

NO COMMENTS