കാണ്‍പൂരില്‍ അജ്മല്‍-സെല്‍ദ എക്സ്പ്രസ് പാളം തെറ്റി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

184

കാണ്‍പൂര്‍: ഉത്തരപ്രദേശിലെ കാണ്‍പൂരില്‍ തീവണ്ടി പാളം തെറ്റി. അജ്മല്‍ – സെല്‍ദ എക്സ്പ്രസിന്റെ പതിനാല് ബോഗികളാണ് പാളം തെറ്റിയത്. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണ്.
നിരവധി രക്ഷപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകര്‍ തീവണ്ടിയില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ 16 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ട്വീറ്റ് ചെയ്തു. നവംബര്‍ 21 ന് ഇന്‍ഡോര്‍-പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി 143 പേര്‍ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY