ബ്രാന്‍ഡ് അംബാസഡര്‍മാരെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങള്‍ക്കും ജയില്‍ ശിക്ഷയുമായി പുതിയ ഉപഭോക്ത‍ൃ നിയമം വരുന്നു

198

ന്യൂഡല്‍ഹി • ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന പരസ്യങ്ങളെ നിയന്ത്രിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം കൊണ്ടുവരുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നു ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി. ബ്രാന്‍ഡ് അംബാസഡര്‍മാരെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങളെയും ശിക്ഷിക്കാനുള്ള നിര്‍ദേശവും നിയമത്തില്‍ ഉണ്ടാകുമെന്നാണു സൂചന. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി യോഗം ചേര്‍ന്നു ബില്ലിന് അന്തിമരൂപം നല്‍കുമെന്നു പാസ്വാന്‍ പറഞ്ഞു. മായംചേര്‍ക്കല്‍ തടയാനും കര്‍ശന നിര്‍ദേശമുണ്ടാകും. തൂക്കം കൂട്ടാനും കുറയ്ക്കാനുമുള്ളവയടക്കം ആരോഗ്യത്തിനു ഹാനികരമായ പല ഉല്‍പന്നങ്ങളും കായിക – സിനിമാ താരങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളുടെ സഹായത്തോടെ വിറ്റഴിക്കുന്നുണ്ടെന്നു പാസ്വാന്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ പരസ്യതാരങ്ങള്‍ക്കും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കും ആദ്യതവണ രണ്ടു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ബില്‍ നിര്‍ദേശിക്കുന്നതായാണു സൂചന.

NO COMMENTS

LEAVE A REPLY