ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനം ഇനിയും ശക്തിപ്പെടുത്തും: കുമ്മനം രാജശേഖരന്‍

204

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണെന്നും ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കൂടാതെ ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ക്ഷേത്രങ്ങളെ ആര്‍എസ്‌എസ് ആയുധപ്പുരകളാക്കുന്നുവെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പോലീസിനോ ദേവസ്വം ബോര്‍ഡിനോ കൈമാറിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധപ്പുരകളാകുന്നുവെന്നത് വെറുമൊരു ആരോപണമല്ല. ഏത് ക്ഷേത്രമാണ് ആയുധപ്പുര ആയതെന്ന് ആരോപണം ഉന്നയിച്ചവര്‍ കാണിച്ചുതരണമെന്നും, അവിടേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും കുമ്മനം വെല്ലുവിളിച്ചു.