തിരുവനന്തപുരം: ഈ വര്‍ഷത്തെ ശിശുദിന സ്റ്റാന്പിന് അനുയോജ്യമായ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ഒന്‍പത് വയസു മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളില്‍ നിന്ന് സംസ്ഥാന ശിശുക്ഷേമ സമിതി രചനകള്‍ ക്ഷണിച്ചു. വിദ്യാര്‍ഥിയുടെ പേര്, വയസ്, മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് എന്നിവ ചിത്രത്തിന്റെ മറുപുറത്ത് എഴുതി സ്കൂളിലെ ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസ് സാക്ഷ്യപ്പെടുത്തണം. ചിത്രരചനകള്‍ സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ 24 വരെ എത്തിക്കാം.