ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം.

90

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2020-21 ലേയ്ക്കുള്ള പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in ൽ ലഭിക്കും.

നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർ സെക്കന്ററി വിഭാഗം, ഹൗസിംഗ്‌ബോർഡ് ബിൽ ഡിംഗ്‌സ്, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 14ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭിക്കണം.

നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലമാറ്റം എന്നു രേഖപ്പെടുത്തണം.

NO COMMENTS