ഝാര്‍ഖണ്ഡില്‍ പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു

222

റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്‍ഡുബിയില്‍ പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇന്നുരാവിലെയായിരുന്നു സംഭവം. പൊലീസ് സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ സ്ഥലത്തേക്ക് തീപടര്‍ന്ന് പിടിക്കാതിരിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. നിയമാനുസൃതമല്ലാതെയാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS