ബഷീറിന്റെ നീലവെളിച്ചം കേരളീയത്തിലുമുണ്ട്

8

മലയാളികളുടെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ ഓർമിപ്പിച്ച് കേരളീയം സെൽഫി പോയിന്റ്. നിശാഗന്ധി ഓഡിറ്റോറിയത്തിനു സമീപമുള്ള വലിയ ആൽമര ചുവട്ടിലാണ് ബഷീറിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ സെൽഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്.

ബഷീറിന്റെ ചാരു കസേരയും പേനയും കണ്ണടയും പുസ്തകങ്ങളും ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. കൂടാതെ, ആൽമരത്തിന്റെ ചില്ലകളി ൽ ബഷീർ കൃതികളുടെ പുറം ചട്ടയും തൂക്കിയിട്ടിട്ടുണ്ട്. രാത്രിയുടെ പശ്ചാത്തലത്തിൽ നീലവെളിച്ചം കൂടി നൽകിയതോടെ സെൽഫി പോയിന്റ്‌റുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇടമായി ഇവിടം മാറി. നിരവധി പേരാണ് സെൽഫി എടുക്കാനായി ഇവിടേക്ക് എത്തുന്നത്.

NO COMMENTS

LEAVE A REPLY