ടാലന്റ് ഡവലപ്പ്‌മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

4

കേരളാ സിവിൽ സർവീസ് അക്കാദമിയുടെ സബ്‌സെന്ററായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

2021-22 അധ്യയനവർഷം 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിനും പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിനും അപേക്ഷിക്കാം. ംംം.രരലസ.ീൃഴ, സരെമെ.ീൃഴ എന്നീ വെബ്‌സൈറ്റുകൾ മുഖേന ആഗസ്റ്റ് 5 മുതൽ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ: 679573. ഫോൺ: 0494-2665489, 9287555500, 9846715386, 9645988778, 9746007504, 9847531709.