രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി

298

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്ബത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.
മൂന്ന് വര്‍ഷം നില സുസ്ഥിരമാണ്, മാന്ദ്യം തുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു, അഴിമതിക്കാരെ ആരെയും സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യങ്ങള്‍ അറിയിച്ചത്. പാവപ്പെട്ടവര്‍ക്കുള്ള പ്രത്യേക സാമ്ബത്തിക പാക്കേജ് ‘സൗഭാഗ്യ യോജന’ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യയുടെ സാമ്ബത്തിക മാന്ദ്യം മറികടക്കാന്‍ ഏകദേശം 40000 കോടി മുതല്‍ 50000 കോടി രൂപ വരെ ചെലവഴിക്കുന്ന സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കാനാണിരിക്കുന്നത്. വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് മോദി ഇന്ന് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍എസ്‌എസിന്റെ മാര്‍ഗനിര്‍ദേശകനായിരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനങ്ങള്‍. ഊര്‍ജം, ഭവന നിര്‍മാണം, സാമൂഹികക്ഷേമം എന്നിവയില്‍ ഊന്നിയ പദ്ധതികളായിരിക്കും ഇവ.

NO COMMENTS