500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിനുള്ള പരിധി 2000 രൂപയായി കുറച്ചു

222

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിനുള്ള പരിധി 2000 രൂപയായി കുറച്ചു. വെള്ളിയാഴ്ച മുതല്‍ തീരുമാനം നിലവില്‍ വരും. നേരത്തെ 4500 രൂപ വരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. അതേസമയം വിവാഹ ആവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്ര സാമ്ബത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് ഒരാഴ്ച 25,000 രൂപ വരെ പിന്‍വലിക്കാം. രജിസ്ട്രേഷനുള്ള വ്യാപാരികള്‍ക്ക് വ്യാപാര ആവശ്യങ്ങള്‍ക്ക് 50,000 രൂപ വരെയും പിന്‍വലിക്കാം. അതേസമയം, എ.ടി.എമ്മുകളില്‍ നിന്ന് ദിവസം 2500 രൂപ പിന്‍വലിക്കാന്‍ കഴിയും.