സിയാലിന് റെക്കോര്‍ഡ് നേട്ടം

234

കൊച്ചി . കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡിനു (സിയാല്‍) റെക്കോര്‍ഡ് നേട്ടം. 2015-16 സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനി 524.54 കോടി രൂപയുടെ വിറ്റുവരവും 175.22 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭവും നേടി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ അപേക്ഷിച്ചു വിറ്റുവരവില്‍ 26.71 ശതമാനവും ലാഭത്തില്‍ 21.19 ശതമാനവും വളര്‍ച്ച നേടി.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 77 ലക്ഷത്തിലധികം പേര്‍ കൊച്ചി വഴി യാത്രചെയ്തു. 2023 ഓടെ 3,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടന്നുവരുന്നു. ഡ്യൂട്ടി ഫ്രീ, ഊര്‍ജോല്‍പാദനം, ബിസിനസ് വൈവിധ്യവല്‍ക്കരണം എന്നിവയാണു വരുമാന വര്‍ധനയ്ക്കുള്ള പ്രധാന പദ്ധതികള്‍. 2015 ഓഗസ്റ്റ് മുതല്‍ സമ്ബൂര്‍ണമായും സൗരോര്‍ജത്താലാണു സിയാല്‍ പ്രവര്‍ത്തിക്കുന്നത്. 15.5 മെഗാവാട്ടാണ് സൗരോര്‍ജ പ്ലാന്റിന്റെ നിലവിലെ ശേഷി. ഈ വര്‍ഷം അവസാനത്തോടെ ഇത് ഇരട്ടിയാകും. കൂടാതെ എട്ട് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനവും നടന്നുവരുന്നു.സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം നിക്ഷേപകര്‍ക്ക് 25% ലാഭവിഹിതം ശുപാര്‍ശ ചെയ്തു.

NO COMMENTS

LEAVE A REPLY