പ്രളയദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഇ പി ജയരാജന്‍

132

തിരുവനന്തപുരം : പ്രളയദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. പ്രളയനാശനഷ്ടം വേഗത്തില്‍ വിലയിരുത്താനുള്ള മൊബൈല്‍ ആപ്പിന്റെ പ്രകാശനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയദുരന്തത്തില്‍ അകപ്പെട്ട 5,15,561 പേര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 36,760 കിറ്റുകളാണ് ഇനി നല്‍കാനുള്ളത്. ഇത് രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.

NO COMMENTS