സൗദി പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

275

റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി 30 ദിവസത്തേക്കുകൂടി നീട്ടി അനുവദിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അതാത് രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി രേഖകള്‍ ശരിപ്പെടുത്തി സൗദി വിടാന്‍ ഒരുങ്ങണമെന്ന് സൗദി ആഭ്യന്തരവകുപ്പ് അറിയിച്ചു.
കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്നവര്‍ക്ക് ജയില്‍, പിഴ ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവധി തീരുന്നതോടെ പരിശോധന കര്‍ശനമാക്കാനും രാജ്യത്ത് അനധികൃതമായി തുടരുന്നവരെ പിടികൂടി പരമാവധി ശിക്ഷയും പിഴയും നല്‍കാനുമാണ് ആഭ്യന്തര മന്ത്രാലയം ഉദേശിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ തൊഴില്‍, സാമൂഹ്യക്ഷേമം, തദേശഭരണം തുടങ്ങിയ മന്ത്രാലയങ്ങളും പരിശോധനയില്‍ പങ്കുചേരും.

NO COMMENTS