പാചക വാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു .

17

ന്യൂഡൽഹി :ഗാർഹിക പാചക വാതകസിലിണ്ടറിന് 100 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന് 910ൽനിന്നും 810 രൂപയായി കുറഞ്ഞു. 14.2 കിലോഗ്രാം എൽ.പി.ജി. സിലിണ്ടറി നുള്ള 300 രൂപ സബ്സിഡിയാണ് 2025 മാർച്ച് വരെ നീട്ടാൻ തീരുമാനിച്ചത് . കഴിഞ്ഞ ഒക്ടോബറിലാണ് പാവപ്പെട്ടവർക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ സബ്‌സിഡി 300 രൂപയാക്കിയത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്ക് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം.

NO COMMENTS

LEAVE A REPLY