നൂറ്റമ്പതോളം മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി

192

പൂന്തുറ: മത്സ്യം പിടിക്കാൻ പോയ നൂറ്റമ്പതോളം മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി. കഴിഞ്ഞ ദിവസം പുറം കടലിൽ പോയവരാണ് മിക്കവരും. ബോട്ടിലെ ഇന്ധനവും ഭക്ഷണവും തീർന്ന് ഒറ്റപ്പെട്ട സാഹചര്യത്തിലാവും തൊഴിലാളികൾ എന്നതിനാൽ ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നേവിയുടെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി തിരച്ചിലിൽ ഉണ്ടായിട്ടില്ലന്നാണ് റിപ്പോർട്ട്. കൊല്ലം – തിരുവനന്തപുരം ജില്ലകളിൽപ്പെട്ടവരാണ് കടലിൽ കുടുങ്ങിയിരിക്കുന്നത്.

വൈകീട്ട് മൂന്ന് മണിക്ക് തന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലന്നാണ് ബന്ധുക്കളും രോക്ഷത്തോടെ പ്രതികരിക്കുന്നത്. ഇപ്പോൾ കടലിൽ കുടുങ്ങിയവർ കാറ്റിൽ ദിശമാറി അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് മത്സ്യതൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്.

NO COMMENTS