ഓഖി ചുഴലിക്കാറ്റ് ; രക്ഷാപ്രവര്‍ത്തനം നടത്തിയത് വലിയ ഇടയന്റെ മനസോടെയെന്ന് മുഖ്യമന്ത്രി

202

കൊച്ചി : ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൈവിട്ടുപോയ കുഞ്ഞാടിനെത്തേടി പോയ വലിയ ഇടയന്റെ മനസോടെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തം നേരിടാന്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നിരവധിപേരെ രക്ഷപെടുത്താന്‍ കഴിഞ്ഞു.കുറേ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്. വൈകാരിക വേലിയേറ്റത്തിലൂടെ പ്രശ്നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടായിക്കൂടാ. ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുവെന്നും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS