വയനാട്ടിൽ എക്സൈസ് സംഘം മയക്കുമരുന്നു പിടികൂടി

186

വയനാട്∙ വടുവൻചാൽ ചോലാടിയിൽനിന്നു എക്സൈസ് സംഘം മയക്കുമരുന്നു പിടികൂടി. പെന്റാ സൊസൈൻ ലാക്റ്റേറ്റിന്റെ 22 ആംപ്യൂളുകളാണു പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു വടുവൻചാൽ സ്വദേശി ഇസ്മയിലിനെ അറസ്റ്റു ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നാണു മയക്കുമരുന്നു വയനാട്ടിലെത്തിച്ചത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് ഇസ്മയിലിനെ പിടികൂടുകയായിരുന്നു.