ഗതാഗത കമ്മിഷണർ സ്ഥാനത്തുനിന്ന് ടോമിൻ ജെ. തച്ചങ്കരിയെ മാറ്റി

194

തിരുവനന്തപുരം∙ ഗതാഗത കമ്മിഷണർ സ്ഥാനത്തുനിന്ന് ടോമിൻ ജെ. തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. കമ്മിഷണർ എടുക്കുന്ന തീരുമാനങ്ങൾ മന്ത്രി അറിയുന്നില്ലെന്നായിരുന്നു പരാതി. എഡിജിപി: എസ്. ആനന്ദകൃഷ്ണനാണ് പുതിയ ഗതാഗത കമ്മിഷണർ.

ഹെൽമറ്റ് ഇല്ലാത്തവർക്ക് പെട്രോളില്ല എന്ന തീരുമാനം മുതൽ തച്ചങ്കരിയുടെ ജന്മദിനാഘോഷം വരെയുള്ള കാര്യങ്ങളിൽ മന്ത്രിയും കമ്മിഷണറും തമ്മിൽ സ്വരചേർച്ചയില്ലായിരുന്നു. ജന്മദിനാഘോഷം സംബന്ധിച്ച് സർക്കുലറിറക്കിയ നടപടി അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY