എംഎം മണി കേരളത്തിന് അപമാനം : വി.എം സുധീരന്‍

189

തിരുവനന്തപുരം: മന്ത്രി എം.എം മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ .ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ മണിയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.മന്ത്രി എംഎം മണിയെ ഓര്‍ത്ത് കേരളം ലജ്ജിക്കേണ്ട അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സഭ്യതയുടേയും മാന്യതയുടേയും എല്ലാ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് മണി ദേവികുളം സബ്കളക്ടര്‍ക്കെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും ഈ മന്ത്രി ജനങ്ങള്‍ക്കും ന്ത്രിസഭയ്ക്കും അപമാനമാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളെ തുടര്‍ന്ന് കലക്ടര്‍ സംഘിയാണെന്ന് അടക്കമുള്ള പ്രസ്താവനകളാണ് എം.എം മണി നടത്തിയത്.

NO COMMENTS

LEAVE A REPLY