ചരക്കുസേവന നികുതി (ജി.എസ്.ടി.) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

268

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജി.എസ്.ടി.) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യത്ത് ഏകീകൃത നികുതി സമ്ബ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് നേരത്തെ പാര്‍ലമെന്റും രാജ്യത്തെ 16 സംസ്ഥാനങ്ങളും പാസാക്കിയിരുന്നു.ഇതോടെ ബില്‍ നിയമമായി. നികുതി നിരക്ക് തീരുമാനിക്കുന്നതിന് ഇനി ജി.എസ്.ടി. കൗണ്‍സില്‍ രൂപീകരിക്കും. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും ചേരുന്നതാണ് കൗണ്‍സില്‍. ചട്ടങ്ങളും നിരക്കുകളും തീരുമാനിക്കുന്നതിനുള്ള രണ്ടു ബില്ലുകള്‍ കൂടി പാസാക്കുന്നതോടെ ജി.എസ്.ടി. നിലവില്‍ വരും.ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി. സമ്ബ്രദായം നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വാതന്ത്രത്തിനു ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമാണ് ജി.എസ്.ടി.

NO COMMENTS

LEAVE A REPLY