പ്ര​തി​ക​ള്‍ – ഉയർന്ന റാ​ങ്കു​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും കെ​എ​സ്‌​യു​വും പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി – പോ​ലീ​സ് ത​ട​ഞ്ഞു

123

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഉ​യ​ര്‍​ന്ന റാ​ങ്കു​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും കെ​എ​സ്‌​യു​വും. റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്ന​ന്നെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു- യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി.
മാ​ര്‍​ച്ച്‌ ക​വാ​ട​ത്തി​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു.

പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ കാ​ണാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍. മാ​ര്‍​ച്ചി​ന് കെഎ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം.​അ​ഭി​ജി​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യും എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ശി​വ​ര​ഞ്ജി​ത്ത് റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​നാ​യും ര​ണ്ടാം പ്ര​തി​യും എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​എ​ന്‍.​ന​സീം പ​ട്ടി​ക​യി​ലെ 28-ാം റാ​ങ്കു​കാ​ര​നാ​യും ഇ​ടം നേ​ടി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. പ​ട്ടി​ക​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​ര​ന്‍ പി.​പി. പ്ര​ണ​വും എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​മാ​ണ്.

NO COMMENTS