തിരുവനന്തപുരം• ഭൂമി വിവാദത്തില്‍ പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ റവന്യൂവകുപ്പ് പരിശോധന നടത്തുന്നു. തഹസില്‍ദാരും ജില്ലാ കലക്ടറുമാണു പരിശോധന നടത്തുന്നത്. ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കോളജ് കൈവശം വച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ട്രസ്റ്റിനാണോ ഭൂമി നല്‍കിയതെന്നും സ്റ്റാച്യുവിലെ ഭൂമിയില്‍ ഫ്ലാറ്റ് പണിതതിനെക്കുറിച്ചും അന്വേഷണം നടത്തും.