മാഹിയില്‍ നിന്ന് കടത്തുകയായിരുന്ന 600 കുപ്പി മദ്യം പിടികൂടി

174

തൃശൂര്‍ കോലഴിയില്‍ കാറില്‍ കടത്തുകയായിരുന്ന 600 കുപ്പി മദ്യം പിടികൂടി. മാഹിയില്‍ നിന്നായിരുന്നു മദ്യം കടത്തിയിരുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഖിലേഷിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ മദ്യം വിതരണത്തിനെത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം വാഹന പരിശോധന കര്‍ശനമാക്കിയത്. കോലഴിയില്‍, വച്ചാണ് കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടിയത്. അര ലിറ്ററിന്‍റെ അറുനൂറു കുപ്പി മദ്യമായിരുന്നു ഡിക്കിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്നിരുന്നത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശി അഖിലേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മാഹിയില്‍ നിന്നു തൃശൂര്‍ ജില്ലയിലേക്ക് മദ്യം കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അഖിലേഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മദ്യക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY