രാജസ്ഥാനില്‍ തീവണ്ടി പളം തെറ്റി; ആര്‍ക്കും പരിക്കില്ല

258

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഖത്ത് ഗോധമില്‍ നിന്നും ജെയ്സാല്‍മീറിലേക്ക് പോകുകയായിരുന്ന റാണികെട് എക്സപ്രസിന്‍റെ 10 ബോഗികളാണ് പാളത്തില്‍ നിന്നും തെന്നി മാറിയത്. യാത്രക്കാര്‍ ആര്‍ക്കും പരിക്കില്ല. കാണ്‍പൂര്‍ തീവണ്ടി ദുരന്തത്തിന് രണ്ട് മാസത്തിന് ശേഷമാണ് മറ്റൊരു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയ വാര്‍ത്തകള്‍ വരുന്നത്. അന്ന് 150ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. പിന്നീട് ഇതില്‍ പാക്ക് ഭീകരബന്ധവും കണ്ടെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇതും ഭീകര അട്ടിമറിയാണൊ എന്ന് അന്വേഷിച്ചു വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ചെറുതും വലുതുമായി നൂറിലധികം തീവണ്ടി പാളം തെറ്റലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതോടെ ഈ ഭഗത്തേക്കുള്ള റെയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY