ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ്.

162

ന്യൂഡല്‍ഹി: ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ത്രിപുരയിലും മണിപ്പൂരിലുമാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.

18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹിന്ദി മേഖലയിലെ യു.പി, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ല്‍ 14 മണ്ഡലങ്ങളിലും ജനങ്ങള്‍ വിധിയെഴുതി. ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60നും ഇടയിലാണ്.

അസമിലെ അഞ്ച് മണ്ഡലങ്ങളിലും അരുണാചല്‍ പ്രദേശിലും മേഘാലയയിലും രണ്ട് വീതം മണ്ഡലങ്ങളിലുമാണ് പോളിങ് നടന്നത്. ഓരോ മണ്ഡലത്തില്‍ മാത്രം പോളിങ് നടന്ന മണിപ്പൂര്‍, മിസോറാം, നാഗലാന്‍റ്, സിക്കീം, ത്രിപുര എന്നിവിടങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടന്നു.

NO COMMENTS