കമ്പ്യൂട്ടര്‍ റാ​ൻ​സം വെ​യ​റു​ക​ൾ​ക്കെ​തി​രേ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി

189

തി​രു​വ​ന​ന്ത​പു​രം : കമ്പ്യൂട്ടര്‍ റാ​ൻ​സം വെ​യ​റു​ക​ൾ​ക്കെ​തി​രേ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശം. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​ർ​ക്ക് ആ​ഗോ​ള​വ്യാ​പ​ക​മാ​യി സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ആ​ഗോ​ള​വ്യാ​പ​ക​മാ​യി ര​ണ്ടു പു​തി​യ ത​രം ക​ന്പ്യൂ​ട്ട​ർ റാ​ൻ​സം​വെ​യ​റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​താ​യി അ​റി​യു​ന്നു. കമ്പ്യൂട്ട​റി​ൽ ഇ​വ ബാ​ധി​ച്ചാ​ൽ പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ളെ ഇ​വ പൂ​ട്ടു​ന്നു, പി​ന്നീ​ട് അ​വ തു​റ​ന്നു കി​ട്ട​ണ​മെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ ക​റ​ൻ​സി ആ​യ ബി​റ്റ് കോ​യി​ൻ നി​ക്ഷേ​പി​ച്ചു മോ​ചി​പ്പി​ച്ചെ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ബ്രി​ട്ട​നി​ലെ​യും സ്പെ​യി​നി​ലെ​യു​മൊ​ക്കെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തെ​യും ഫെ​ഡ് എ​ക്സ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളെ​യും ഇ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ആ​ശു​പ​ത്രി ശൃം​ഖ​ല​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ ല​ക്ഷ്യം വ​ച്ചി​ട്ടു​ള്ള​ത് എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ഇ​ത്ത​രം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്- മു​ഖ്യ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​പ​രി​ചി​ത​മാ​യ ലി​ങ്കു​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ ഇ- ​മെ​യി​ലു​ക​ൾ, അ​വ​യി​ലെ അ​റ്റാ​ച്ച്മെ​ന്‍റു​ക​ൾ എ​ന്നി​വ തു​റ​ക്കാ​തെ നോ​ക്ക​ണ​മെ​ന്നും ക​ന്പ്യൂ​ട്ട​റി​ലെ ആ​ന്‍റി വൈ​റ​സ് അ​പ്ഡേ​റ്റ് ചെ​യ്ത് വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു.

NO COMMENTS

LEAVE A REPLY