റേഷന്‍ പ്രതിസന്ധി : മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

244

റേഷന്‍ പ്രതിസന്ധി, വരള്‍ച്ച എന്നിവയടക്കം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. രാവിലെ 11ന് നടക്കുന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. നാളെ നിയമസഭ ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. റേഷന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയും പ്രതിരോധ മാര്‍ഗ്ഗങ്ങളും യോഗം ചര്‍ച്ചചെയ്യും. ഇടതുമുന്നണി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നതും പരിഗണനയിലുണ്ട്.

NO COMMENTS

LEAVE A REPLY