യുവാക്കള്‍ക്കായി പ്രധാനമന്ത്രിയുടെ പുസ്തകം വരുന്നു

218

ന്യൂഡല്‍ഹി: മന്‍ കി ബാത് എന്ന ജനപ്രിയ റേഡിയോ പരിപാടിക്ക് ശേഷം യുവാക്കള്‍ക്കായി പുതിയ പുസ്തകമെഴുതാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. പരീക്ഷാ പേടിയും സമ്മര്‍ദങ്ങളും അതിജയിക്കാനും, ശേഷം മുന്നോട്ടുള്ള ലക്ഷ്യ രൂപപ്പെടുത്താനും വഴികാണിക്കുന്നതാണ് പുസ്തകം. വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രസാദകര്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ്.മോദി തന്നെയാണ് ഇത്തരമൊരു പുസ്തകത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. മന്‍ കി ബാത്തിന് ലഭിച്ച വലിയ സ്വീകാര്യതയാണ് ഇത്തരമൊരു ആശയത്തിലേയ്ക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിഷയമാണ് പുസ്തക രചനയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നതന്നെും മോദി വ്യക്തമാക്കുന്നതായി പ്രസാധകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുവാക്കള്‍ നയിക്കുന്ന ഒരു നാളെക്കുവേണ്ടിയുള്ള മോദിയുടെ കാഴ്ചപാടുകളായിരിക്കും പുസ്തകത്തില്‍ ഉണ്ടാവുക. പത്ത്, പന്ത്രണ്ട് ക്ളാസുകാരെ ലക്ഷ്യമാക്കിയാണ് പുസ്തകം തയ്യാറാവുക. വിദ്യാര്‍ത്ഥികളുടെ മുന്നോട്ടുള്ള നന്മയാര്‍ന്ന ഭാവിക്ക് ഒരുമുതല്‍കൂട്ടായിരിക്കും പ്രധാനമന്ത്രിയുടെ പുസ്തകമെന്ന് പ്രസാദകര്‍ അറിയിച്ചു.

NO COMMENTS