വാഹന നികുതി : കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതിയുടെ തടഞ്ഞു

198

കര്‍ണാടകത്തിന് പുറത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ ഒരുവര്‍ഷത്തിലധികം തങ്ങിയാല്‍ മാത്രം നികുതി നല്‍കിയാല്‍ മതിയെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ, ഇതര സംസ്ഥാന വാഹനങ്ങള്‍ സംസ്ഥാനത്തെത്തി 30 ദിവസത്തിനുള്ളില്‍ ഒറ്റത്തവണ നികുതിയടയ്ക്കണമെന്ന 2014 ലെ നിയമ ഭേദഗതിയാണ് അസാധുവായിരിക്കുന്നത്.
കര്‍ണാടകത്തിലെത്തുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിനുള്ളില്‍ ഒറ്റത്തവണ നികുതിയടയ്ക്കണമെന്ന വ്യവസ്ഥ മോട്ടോര്‍ വാഹന നിയമത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ഇതിനെതിരെ വാഹന ഉടമകളാണ് ഹര്‍ജി നല്‍കിയത്. മുമ്പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.
ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തെത്തുന്ന വാഹനം 11 മാസത്തിലേറെ അവിടെ തങ്ങുകയാണെങ്കില്‍ നികുതിയടച്ചാല്‍ മതിയെന്നാണ് കേന്ദ്രചട്ടം. എന്നാല്‍, ഈ കാലാവധി ഒരുമാസമായി ചുരുക്കിക്കൊണ്ട് 2014 – ല്‍ കര്‍ണാടക സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഇതിനുശേഷം കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമെത്തിയ നിരവധി വാഹനങ്ങള്‍ പിടികൂടി കര്‍ണാടക ഗതാഗതവകുപ്പ് നികുതിയടപ്പിച്ചു. നോട്ടീസ് നല്‍കിയിട്ടും നികുതിയടയ്ക്കാതിരുന്ന വാഹനങ്ങള്‍ക്ക് ഭീമമായ പിഴയും ചുമത്തി.

ഇതിനെതിരെ 2014 ആഗസ്തിലാണ് ജസ്റ്റിസ് ഫോര്‍ നോണ്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ വെഹിക്കിള്‍സ്, ഡ്രൈവ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്നീ നവമാധ്യമ കൂട്ടായ്മകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്രചട്ടം പിന്തുടരുമ്പോള്‍ കര്‍ണാടകം ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY