വിവാഹശേഷവും അവിഹിത ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ച വിവാഹിതനെ കാറിനുള്ളില്‍വച്ച്‌ ദുപ്പട്ട കൊണ്ട് കഴുത്തുഞെരിച്ചുകൊന്ന കേസില്‍ 26-കാരിയെ അറസ്റ്റ് ചെയ്തു

224

മുംബൈ: അവിഹിത ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ച വിവാഹിതനെ കാറിനുള്ളില്‍വച്ച്‌ ദുപ്പട്ടകൊണ്ട് കഴുത്തുഞെരിച്ചുകൊന്ന കേസില്‍ 26-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 43-കാരനായ തിലക് രാജ് രാജ്പുത്താണ് തന്‍റെ കാറിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് റോണിത എന്ന യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘമാണ് രാജ്പുത്തിനെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്പുത്തിനെ അവസാനം കണ്ടത് റോണിതയാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
ഭാര്യയും രണ്ടുകുട്ടികളുമുള്ള രാജ്പുത്ത് വെസ്റ്റ് സാന്റാക്രൂസിലെ കെ.കെ.ഗാംഗുലി മാര്‍ഗിലാണ് താമസിച്ചിരുന്നത്. റോണിതയും ഇയാളും തമ്മില്‍ ആറുവര്‍ഷമായി അടുപ്പമുണ്ടായിരുന്നു. എട്ടുമാസംമുമ്ബ് റോണിത വിവാഹിതയായി. വിവാഹത്തിനുശേഷം ബന്ധം തുടരുന്നതില്‍ റോണിതയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
അക്കാര്യം രാജ്പുത്തിനോട് പലതവണ പറഞ്ഞെങ്കിലും അയാള്‍ അംഗീകരിച്ചില്ല. ഫോണിലൂടെ വഴക്കടിച്ച ഇരുവരും പിന്നീട് കാറിലും വഴകകുതുടരുന്നു. ഒരുമണിക്കൂറോളം നേരം തര്‍ക്കിച്ചശേഷം സഹികെട്ടപ്പോള്‍ താന്‍ ദുപ്പട്ട കഴുത്തില്‍ കുരുക്കി രാജ്പുത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റോണിത പൊലീസിനോട് പറഞ്ഞു.
രാജ്പുത്ത് മരിച്ചുവെന്ന് കരുതിയ റോണിത സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തുമ്ബോള്‍ മുന്‍സീറ്റില്‍ അബോധാവസ്ഥയിലായിരുന്നു രാജ്പുത്ത്. ഇയാളെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY