കേന്ദ്രസര്‍ക്കാർ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നു

227

ന്യൂഡൽഹി∙ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുളള നിർണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇൗ നീക്കം വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കും.

എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഏകീകൃത സിവിൽ കോഡ് എന്ന ആശയം ഉടലെടുത്തത്. ഇതു വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

മുസ്‌ലിം വ്യക്‌തി നിയമത്തില്‍ പുരുഷന്മാര്‍ക്ക്‌ നാലു വിവാഹം വരെ അനുവദിച്ചിട്ടുള്ളത്‌ നിര്‍ത്തലാക്കണമെന്നും ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കണമെന്നും ഗുജറാത്ത്‌ ഹൈക്കോടതി കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു. വ്യക്തി നിയമങ്ങളിലെ അപാകതകള്‍ ഒഴിവാക്കാന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.